Monday, July 27, 2015
Sunday, July 19, 2015
Thursday, July 16, 2015
Wednesday, July 15, 2015
Tuesday, July 14, 2015
" എന്തിനെയും നിസാര വൽക്കിക്കുന്നവരോട് ,തര്ക്കിക്കുന്നവരോട് ഒരു വാക്ക്.."
പലതും വെട്ടിപിടിക്കുവാനുള്ള വെമ്പലുകൾക്കിടയിൽ ജീവിതംഎന്തിനോ വേണ്ടി ഒരു ഒറ്റമുറി ചുവരിൽ പതിക്കുന്നു.ഒപ്പം പലരുടെയും ജീവിതങ്ങൾ കണ്ടു ,പലരും ഒരു വാക്ക് പോലും പറയാതെ നേരിൽ ഒരു നോക്കു കാണാതെ പൊലിഞ്ഞു. ഇനിയും ഉത്തരം കിട്ടാത്ത അവസാന വാക്ക് എന്ന പോലെ ,
കീറിയ തുണി കഷണം ഒരു പഞ്ഞി കണക്കെ പൊതിയുന്നതിനു മുമ്പ് ,ആരെയും വെറുപ്പിക്കാതെ ,രോഷം ആളി കത്തിച്ചു ,ഇടിച്ചു താഴ്ത്തി എത്തി പിടിക്കുന്ന കൊമ്പുകളിൽ അല്ലി പിടിക്കുമ്പോൾ ഓര്ക്കുക ഒരു ചെറിയ ഇളം കാറ്റ് മതിയാവും അപ്പോൾ ഒന്നു തിരിഞ്ഞു നോക്കാൻ പോലും ഇട കിട്ടിയെന്നു വരില്ലാ... !!!
മാറുന്ന സോഷ്യൽ മീഡിയ ജീവിതം !!!!
നൂതന സാമൂഹിക മാദ്ധ്യമങ്ങൾ അതേതുമാകട്ടെ അത് നമ്മുടെ മുഖ പുസ്തകമായാലും ,വാട്സ് ആപ് മുതലായവ ആയാലും ജീവിതത്തിൽ ഉപയോഗിക്കേണ്ടത് ശ്രദ്ധയോടെ വേണം അല്ലാതെ അതിനെ സമീപിക്കരുത്.അത് നമ്മുടെ വ്യക്തി,കുടുംബ ജീവിതത്തെ വരെ ബാധികുമെന്നതിൽ യാതൊരു സംശയവുമില്ല.പലരും അത് ദുരുപയോഗം ചെയ്യുന്നുണ്ട് എന്നെസത്യം നമ്മുടെ സമൂഹം മനസിലാക്കുന്നില്ല ,മണിക്കൂറുകളോളം ഇതിനു മുന്നിൽ കുത്തി ഇരിക്കുന്ന സുഹൃത്തുക്കളെ ഞാൻ കണ്ടിട്ടുണ്ട് അതില്ലാതെ ജീവിക്കാൻ കഴിയില്ല എന്നു വരെ അവർ പറയുന്നു.കുടുംബ ബന്ധങ്ങൾ തമ്മിലുള്ള അകലംകുറയ്ക്കാനും ,ആത്മഹത്യ, വിവാഹ മോചനങ്ങൾ ,പീഡനം ,സൈബര് കുറ്റങ്ങൾ ഇതിന്റെ ദുരുപയോഗം മൂലം പടരുന്നു. സോഷ്യൽ സൈറ്റുകളിൽ പരിജയപെടുന്ന ആളുകളുമായി ഒളിച്ചോട്ടം അവസാനം ജീവിതംഒരു തുണ്ട് കയറിൽ അല്ലേൽ മറ്റു വഴികളിലൂടെ സ്വയം അവസാനിപ്പിക്കുന്ന കാഴ്ച്ചകളൊക്കെ നാം നിരന്തരം വാര്ത്താ മാധ്യമങ്ങളിലൂടെ കണ്ടു എപ്പോഴും തുടർന്ന് കൊണ്ടേയിരിക്കുന്നു.ഇന്ന് നമ്മുടെ തലമുറ എങ്ങോട്ടാണ് ഈ പോകുന്നത്..