Saturday, December 19, 2015
Monday, November 16, 2015
Sunday, August 16, 2015
EDUCATION.....???
Education is not a name of any degree or certificate that can be shown to Others as proof.The Education is the Name of our Attitude ,Language and Behavior with others in Real Life.
Monday, July 27, 2015
Sunday, July 19, 2015
Thursday, July 16, 2015
Wednesday, July 15, 2015
Tuesday, July 14, 2015
" എന്തിനെയും നിസാര വൽക്കിക്കുന്നവരോട് ,തര്ക്കിക്കുന്നവരോട് ഒരു വാക്ക്.."
പലതും വെട്ടിപിടിക്കുവാനുള്ള വെമ്പലുകൾക്കിടയിൽ ജീവിതംഎന്തിനോ വേണ്ടി ഒരു ഒറ്റമുറി ചുവരിൽ പതിക്കുന്നു.ഒപ്പം പലരുടെയും ജീവിതങ്ങൾ കണ്ടു ,പലരും ഒരു വാക്ക് പോലും പറയാതെ നേരിൽ ഒരു നോക്കു കാണാതെ പൊലിഞ്ഞു. ഇനിയും ഉത്തരം കിട്ടാത്ത അവസാന വാക്ക് എന്ന പോലെ ,
കീറിയ തുണി കഷണം ഒരു പഞ്ഞി കണക്കെ പൊതിയുന്നതിനു മുമ്പ് ,ആരെയും വെറുപ്പിക്കാതെ ,രോഷം ആളി കത്തിച്ചു ,ഇടിച്ചു താഴ്ത്തി എത്തി പിടിക്കുന്ന കൊമ്പുകളിൽ അല്ലി പിടിക്കുമ്പോൾ ഓര്ക്കുക ഒരു ചെറിയ ഇളം കാറ്റ് മതിയാവും അപ്പോൾ ഒന്നു തിരിഞ്ഞു നോക്കാൻ പോലും ഇട കിട്ടിയെന്നു വരില്ലാ... !!!
മാറുന്ന സോഷ്യൽ മീഡിയ ജീവിതം !!!!
നൂതന സാമൂഹിക മാദ്ധ്യമങ്ങൾ അതേതുമാകട്ടെ അത് നമ്മുടെ മുഖ പുസ്തകമായാലും ,വാട്സ് ആപ് മുതലായവ ആയാലും ജീവിതത്തിൽ ഉപയോഗിക്കേണ്ടത് ശ്രദ്ധയോടെ വേണം അല്ലാതെ അതിനെ സമീപിക്കരുത്.അത് നമ്മുടെ വ്യക്തി,കുടുംബ ജീവിതത്തെ വരെ ബാധികുമെന്നതിൽ യാതൊരു സംശയവുമില്ല.പലരും അത് ദുരുപയോഗം ചെയ്യുന്നുണ്ട് എന്നെസത്യം നമ്മുടെ സമൂഹം മനസിലാക്കുന്നില്ല ,മണിക്കൂറുകളോളം ഇതിനു മുന്നിൽ കുത്തി ഇരിക്കുന്ന സുഹൃത്തുക്കളെ ഞാൻ കണ്ടിട്ടുണ്ട് അതില്ലാതെ ജീവിക്കാൻ കഴിയില്ല എന്നു വരെ അവർ പറയുന്നു.കുടുംബ ബന്ധങ്ങൾ തമ്മിലുള്ള അകലംകുറയ്ക്കാനും ,ആത്മഹത്യ, വിവാഹ മോചനങ്ങൾ ,പീഡനം ,സൈബര് കുറ്റങ്ങൾ ഇതിന്റെ ദുരുപയോഗം മൂലം പടരുന്നു. സോഷ്യൽ സൈറ്റുകളിൽ പരിജയപെടുന്ന ആളുകളുമായി ഒളിച്ചോട്ടം അവസാനം ജീവിതംഒരു തുണ്ട് കയറിൽ അല്ലേൽ മറ്റു വഴികളിലൂടെ സ്വയം അവസാനിപ്പിക്കുന്ന കാഴ്ച്ചകളൊക്കെ നാം നിരന്തരം വാര്ത്താ മാധ്യമങ്ങളിലൂടെ കണ്ടു എപ്പോഴും തുടർന്ന് കൊണ്ടേയിരിക്കുന്നു.ഇന്ന് നമ്മുടെ തലമുറ എങ്ങോട്ടാണ് ഈ പോകുന്നത്..
Monday, July 13, 2015
പാലക്കാടൻ മനോഹാരിത !!! ...Palakkadan Beauty ...
Saturday, July 11, 2015
What is Maida ??
Maida or All purpose flour is the refined wheat flour that does not contain any nutrients normally present in wheat.It has 100% Carbohydrates and no fiber which makes it bad for consumption for a diabetic patient as it sugar level in blood .As it contains no fiber to clear the blood vessel of fat deposits .It leads to cardiac problems .Excess consumption of Maida products may result in early puberty,obesity,diabetes and increase in the risk of causing heart attacks.
ഈന്തപഴം എന്ന അത്ഭുതം..
ഈന്ത പഴം എന്ന അത്ഭുതം
ഈന്ത പഴം പോഷകങ്ങൾ ഏറെ ഉള്ള ഒരു ഭക്ഷണ വസ്തുവാണ് കൊള സ്ട്രോൾ തീരെ ഇല്ലാത്ത ഇത് നിശാന്തതയ്ക്ക് നല്ലൊരു മരുന്ന് കൂടിയാണ്.വിറ്റ മിൻസും മിനെറൽസും അടങ്ങിയ ഈന്തപഴത്തിൽ സെലനീയം, മഗ്നീഷ്യം ,കോപ്പർ തുടങ്ങിയവ ശരീരത്തിൽ എത്തിക്കുന്നത് വഴി നിങ്ങളുടെ വയർ എല്ലായ്പോഴും നിറഞ്ഞ ഒരു അവസ്ഥ ഉണ്ടാക്കുന്നു.വയറ്റിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കും അതോടൊപ്പം ദഹന പ്രക്രിയ നല്ല രീതിയിലാക്കുകയും ചെയ്യുന്നു.ശരീരത്തിന് ആവശ്യമായ ബാക്ടീരിയ കളെ വര്ദധി പ്പിക്കുകയും ആവ്ശ്യമില്ലാതവയെ നശിപ്പിക്കുകയും ചെയ്യുന്നു.ഫ്രാക്ടോസും ഗ്ലുക്കൊസും അടങ്ങിയ ഇവ നിങ്ങളുടെ ശരീരത്തിന് ഊര്ജ്ജവും ഒപ്പം കലോറിയും നല്കുന്നു.പൊട്ടാസിയം ,സൽഫര് തുടങ്ങിയ ധാരാളം ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.വിശപ്പുണ്ടാകുമ്പോൾ ഉണ്ടാകുന്ന ആലസ്യവും ,മയക്കവും ഇല്ലാതാക്കാൻ ഈന്തപഴം കഴിച്ചാൽ മതി.ഈന്ത പഴം കഴിക്കും തോറും നിങ്ങള്ക്ക് ഉണർവും ,ഊര്ജ്ജവും ലഭിക്കുന്നതോടൊപ്പം ഒജസോടെ ഇരിക്കാനും സഹായിക്കുന്നു...
Friday, July 10, 2015
എരിഞ്ഞടങ്ങുന്ന തീനാളം...
ഇരുണ്ട രാത്രിയുടെ യാമങ്ങളിൽ മരണത്തിന്റെ കാലൊച്ച നിഴലിന്റെ മറവിൽ ഒളിച്ചിരിക്കുന്നതായി തോന്നി തുടങ്ങിയിട്ട് നാളുകളെറെ ആയെന്നു തോന്നുന്നു.ഉത്തരം കിട്ടാത്ത പാതി മരണം ഉണര്ത്തെഴുന്നെൽക്കുന്നത് വരെ
ശ്വാസത്തിന്റെ ചരടിൽ കെട്ടിയിട്ടിരിക്കുന്നു.
ഭക്ഷണ പട്ടികയുടെ നീളം കൂട്ടിയോ, കുറച്ചോ ഒരു മാറ്റം വരുത്താൻ കഴിയുമെന്ന വിശ്വാസമൊന്നും ഇല്ല
പരാതികളും,
പരിഭവങ്ങളും,എണ്ണിയാൽ ഒടുങ്ങാത്ത ആഗ്രഹങ്ങളും
,ജീവിതത്തിലെ ഉയര്ച്ച താഴ്ചകളിൽ പെട്ട് മരവിച്ചിരിക്കുന്നു.
Thursday, July 9, 2015
പ്രഹസനം തുടർകഥയാവുന്നു...
പ്രഹസനം തുടർകഥയാവുന്നു...
സ്ത്രീ സുരക്ഷയെ കുറിച്ച് വാചാലരാവുന്ന ഭരണകൂടത്തെയും അതിനു കാവലാളായി നില്ക്കുന്ന പ്രിയ പ്രതിനിധി കളോടും നിയമ സംഹിതയോടും ഒന്നേ പറയാനുള്ളൂ.പണവും സ്വാധീനവും ഉണ്ടെങ്കിൽ ആർക്കും എന്തും ആവാം എന്നാണോ????.ഒരു അഭിപ്രായ സ്വാതന്ത്ര്യം നടത്തിയാൽ പോലും പ്രതിക്കൂട്ടിൽ കയറ്റു ന്ന സംവിധാനങ്ങൾ നില നില്ക്കുമ്പോഴാണ് ഇപ്പോഴും വിധി
നടപ്പാക്കാതെ കിടക്കുന്നനിരവധികേസ്കൾ.സൌമ്യ വധ
കേസ് ഒരു ഉദാഹരണം
മാത്രം.അഴിമതിയുടെയും ,മാഫിയ കളുടെയും സാമ്രാജ്യമായി( ഭൂ മാഫിയ ,മണൽ മാഫിയ ,ക്വാറി മാഫിയ,ബ്ലേഡ് മാഫിയ , മുതലായവ.)നമ്മുടെ നാട് ഇതിനൊക്കെ നല്ല വളക്കൂറുള്ള മണ്ണായി മാറി
കൂമ്പാരമായ ഒരു പ്രദേശമായി.ഒപ്പം വികസനം പ്രഹസനമായി തിരഞ്ഞെടുപ്പിന് പത്രികയിൽ കൊടുക്കാൻ കുറെ പദങ്ങൾ മാത്രം അധികാരം കിട്ടിയാൽ എങ്ങനെലും അഞ്ചു വര്ഷം തികയുംഒപ്പംഅവരുടെ വികസനവും.അഴിമതി തുടച്ചു നീക്കാൻ കഴിയാതെ ,എല്ലാവര്ക്കും തുല്യ നീതി,വിദ്യാഭ്യാസസമത്വം ,മാലിന്യ നിര്മാര്ജനം ,വൃത്തിയും നല്ല സൌകര്യങ്ങളുമുള്ള പൊതു ആശുപത്രികൾ ,സ്ത്രീ സുരക്ഷ ഉറപ്പു വരുത്താതെ ,വികസനം കൊണ്ട് വന്നു എന്നു പറയുന്നതിൽ യാതൊരു അർത്ഥവുമില്ല....!!
ആശുപത്രികളിലെ അനാസ്ഥ .!!!
സർക്കാർ ആശുപത്രികളിൽ വേണ്ടത്ര സൌകര്യങ്ങൾ ലഭ്യമാക്കാതെ പലപ്പോഴും വാർഡുകളിൽ കാണാം ഒരു കിടക്കയിൽ തന്നെ രണ്ടു രോഗികൾ പകര്ച്ച വ്യാധികളും മറ്റു അസുഖങ്ങളും പടര്ന്നു പിടിക്കുന്ന ഈ കാലാഘട്ടത്തിലാണ് സര്കാരിന്റെ ഈ അനാസ്ഥ.വേണ്ടത്ര ശുചീകരണ ,മാലിന്യ സംവിധാനങ്ങൾ ഇല്ലാതെ വോട്ടു ചെയ്തു വിജയിപ്പിച്ചവ്ർ സർക്കാർ ആശുപത്രികളിൽ ചക്ര ശ്വാസം വലിക്കുമ്പോൾ ജനപ്രതിനിധികൾ ജനങ്ങളുടെ നികുതി പണം കൊണ്ട് അന്യസംസ്ഥാനങ്ങളിലും ഇതര സ്വകാര്യ ആശുപത്രികളിലും ചികിത്സ
തേടി പണം ഒഴുക്കുമ്പോൾ
അവിടെ കക്ഷി രാഷ്ട്രീയമില്ല. മറ്റൊരു വിഭാഗം സ്വകാര്യലോഭിക്ക് പ്രവര്ത്തിക്കുന്നു.പല പാവപെട്ട രോഗികൾ ചെന്ന് കഴിഞ്ഞാൽ തന്നെ ഒരു കാര്യത്തിനു നൂറു വട്ടം നടത്തിക്കും നമ്മൾ ജനങ്ങൾ അറിയണം പ്രതികരിക്കണം
http://plachikkalnoushu.blogspot.com
Wednesday, July 8, 2015
കര്ഷകന്റെ പാക്കേജ്
ഇതാണ് പാവം കര്ഷകരുടെ അവസ്ഥ കോടി കണക്കിന് രൂപയുടെ കാര്ഷിക പാക്കേജ് എന്നു എപ്പോഴും വിലയിരുത്തുന്ന പ്രിയ ജനപ്രതിനിധികളോട് സര്ക്കാരിനോട് കഴിഞ്ഞ കര്കിടകത്തിൽ പെയ്ത കനത്ത കാറ്റും മഴയിലും വാഴയും കപ്പയും മറ്റുമായി വിളവെടുക്കാൻ ദിവസങ്ങൾ ബാക്കി നില്ക്കെയാണ് നാശം വിതച്ചത്.ഫോട്ടോ എടുത്തു
പത്രത്തിൽ കൊടുക്കാനും സ്റ്റുഡിയോ
കാരനുമൊക്കെ ആയി ഈ നാശത്തിലും
അങ്ങനേലും വല്ലതും കിട്ടുമെന്ന
വിശ്വാസത്തിൽ കൊടുത്തു.അങ്ങനെ നമ്മുടെ സർക്കാർ ഏമാന്മാരെ വരുത്താനും നോക്കാനും ആ വഴിയിൽ വേറെ. ഇന്നത്തെ കാലത്ത് അതിലാതെ പറ്റില്ലാലോ..എല്ലാം പോയി. !!!
പിന്നെ വീണ്ടും കടം വാങ്ങി കൃഷി നടത്തി വിളവെടുക്കാൻ നേരം ആർക്കും
വേണ്ട വിലയും കുറവ്
ഇടനിലക്കാരായി വരുന്നവർ ക്കു
എല്ലാം ഈ പാവം കർഷകർ ഉത്പന്നങ്ങൾ ചുമന്നു
അവരുടെ വണ്ടിയിലും മറ്റും ഇട്ടു
കൊടുത്തു അവരുടെ സോര്ടിംഗ് തരം
തിരിവ് കഴിഞ്ഞു കിട്ടുന്നതാണേൽ
മുടക്ക് മുതലും ഇല്ലാ....ക്രിത്രിമമായി
ക്ഷാമം സൃഷ്ടിച്ചു ഇടനിലക്കാരും
കൊയ്യുന്നത് വൻ ലാഭത്തിൽ.ഇതൊക്കെ ആണോ കര്ഷക മുന്നണി ,കാര്ഷിക പാക്കേജ് എന്തേലും ആവശ്യവുമായി കൃഷിയുടെ ആവശ്യത്തിനു വായ്പക് ചെന്ന് നോകിയാലോ അവിടെയും കിട്ടും എട്ടിന്റെ പണി....