Tuesday, July 14, 2015

മാറുന്ന സോഷ്യൽ മീഡിയ ജീവിതം !!!!

നൂതന സാമൂഹിക മാദ്ധ്യമങ്ങൾ അതേതുമാകട്ടെ അത് നമ്മുടെ മുഖ പുസ്തകമായാലും ,വാട്സ് ആപ് മുതലായവ  ആയാലും ജീവിതത്തിൽ ഉപയോഗിക്കേണ്ടത് ശ്രദ്ധയോടെ വേണം അല്ലാതെ അതിനെ സമീപിക്കരുത്.അത് നമ്മുടെ വ്യക്തി,കുടുംബ  ജീവിതത്തെ വരെ ബാധികുമെന്നതിൽ യാതൊരു സംശയവുമില്ല.പലരും അത് ദുരുപയോഗം ചെയ്യുന്നുണ്ട് എന്നെസത്യം നമ്മുടെ സമൂഹം മനസിലാക്കുന്നില്ല ,മണിക്കൂറുകളോളം ഇതിനു മുന്നിൽ കുത്തി ഇരിക്കുന്ന സുഹൃത്തുക്കളെ ഞാൻ കണ്ടിട്ടുണ്ട് അതില്ലാതെ ജീവിക്കാൻ കഴിയില്ല എന്നു വരെ അവർ പറയുന്നു.കുടുംബ ബന്ധങ്ങൾ തമ്മിലുള്ള അകലംകുറയ്ക്കാനും ,ആത്മഹത്യ, വിവാഹ മോചനങ്ങൾ ,പീഡനം ,സൈബര് കുറ്റങ്ങൾ ഇതിന്റെ ദുരുപയോഗം മൂലം പടരുന്നു. സോഷ്യൽ സൈറ്റുകളിൽ പരിജയപെടുന്ന ആളുകളുമായി ഒളിച്ചോട്ടം അവസാനം ജീവിതംഒരു തുണ്ട് കയറിൽ അല്ലേൽ മറ്റു വഴികളിലൂടെ സ്വയം അവസാനിപ്പിക്കുന്ന കാഴ്ച്ചകളൊക്കെ നാം നിരന്തരം വാര്ത്താ  മാധ്യമങ്ങളിലൂടെ കണ്ടു എപ്പോഴും തുടർന്ന് കൊണ്ടേയിരിക്കുന്നു.ഇന്ന്  നമ്മുടെ തലമുറ എങ്ങോട്ടാണ് ഈ പോകുന്നത്..

No comments:

Post a Comment