Thursday, July 9, 2015

പ്രഹസനം തുടർകഥയാവുന്നു...

പ്രഹസനം തുടർകഥയാവുന്നു...

സ്ത്രീ സുരക്ഷയെ കുറിച്ച് വാചാലരാവുന്ന ഭരണകൂടത്തെയും അതിനു കാവലാളായി നില്ക്കുന്ന പ്രിയ പ്രതിനിധി കളോടും നിയമ സംഹിതയോടും  ഒന്നേ പറയാനുള്ളൂ.പണവും സ്വാധീനവും ഉണ്ടെങ്കിൽ ആർക്കും എന്തും ആവാം എന്നാണോ????.ഒരു അഭിപ്രായ സ്വാതന്ത്ര്യം നടത്തിയാൽ പോലും പ്രതിക്കൂട്ടിൽ കയറ്റു ന്ന സംവിധാനങ്ങൾ നില നില്ക്കുമ്പോഴാണ് ഇപ്പോഴും വിധി
നടപ്പാക്കാതെ കിടക്കുന്നനിരവധികേസ്കൾ.സൌമ്യ വധ
കേസ് ഒരു ഉദാഹരണം
മാത്രം.അഴിമതിയുടെയും ,മാഫിയ കളുടെയും സാമ്രാജ്യമായി( ഭൂ മാഫിയ ,മണൽ മാഫിയ ,ക്വാറി മാഫിയ,ബ്ലേഡ് മാഫിയ , മുതലായവ.)നമ്മുടെ നാട് ഇതിനൊക്കെ നല്ല വളക്കൂറുള്ള മണ്ണായി മാറി
കൂമ്പാരമായ ഒരു പ്രദേശമായി.ഒപ്പം വികസനം പ്രഹസനമായി തിരഞ്ഞെടുപ്പിന് പത്രികയിൽ കൊടുക്കാൻ കുറെ പദങ്ങൾ മാത്രം അധികാരം കിട്ടിയാൽ എങ്ങനെലും അഞ്ചു വര്ഷം തികയുംഒപ്പംഅവരുടെ വികസനവും.അഴിമതി തുടച്ചു നീക്കാൻ കഴിയാതെ ,എല്ലാവര്ക്കും തുല്യ നീതി,വിദ്യാഭ്യാസസമത്വം ,മാലിന്യ നിര്മാര്ജനം ,വൃത്തിയും നല്ല സൌകര്യങ്ങളുമുള്ള പൊതു ആശുപത്രികൾ   ,സ്ത്രീ സുരക്ഷ  ഉറപ്പു വരുത്താതെ ,വികസനം കൊണ്ട് വന്നു എന്നു പറയുന്നതിൽ യാതൊരു അർത്ഥവുമില്ല....!!

No comments:

Post a Comment