Saturday, July 11, 2015

ഈന്തപഴം എന്ന അത്ഭുതം..

ഈന്ത പഴം എന്ന അത്ഭുതം

ഈന്ത പഴം പോഷകങ്ങൾ ഏറെ  ഉള്ള ഒരു ഭക്ഷണ വസ്തുവാണ് കൊള സ്ട്രോൾ തീരെ ഇല്ലാത്ത ഇത് നിശാന്തതയ്ക്ക് നല്ലൊരു മരുന്ന് കൂടിയാണ്.വിറ്റ മിൻസും മിനെറൽസും  അടങ്ങിയ ഈന്തപഴത്തിൽ സെലനീയം, മഗ്നീഷ്യം ,കോപ്പർ തുടങ്ങിയവ ശരീരത്തിൽ എത്തിക്കുന്നത് വഴി നിങ്ങളുടെ വയർ എല്ലായ്പോഴും നിറഞ്ഞ ഒരു അവസ്ഥ ഉണ്ടാക്കുന്നു.വയറ്റിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കും അതോടൊപ്പം ദഹന പ്രക്രിയ നല്ല രീതിയിലാക്കുകയും ചെയ്യുന്നു.ശരീരത്തിന് ആവശ്യമായ ബാക്ടീരിയ കളെ വര്ദധി പ്പിക്കുകയും ആവ്ശ്യമില്ലാതവയെ നശിപ്പിക്കുകയും ചെയ്യുന്നു.ഫ്രാക്ടോസും ഗ്ലുക്കൊസും അടങ്ങിയ ഇവ നിങ്ങളുടെ ശരീരത്തിന് ഊര്ജ്ജവും ഒപ്പം കലോറിയും നല്കുന്നു.പൊട്ടാസിയം ,സൽഫര് തുടങ്ങിയ ധാരാളം ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.വിശപ്പുണ്ടാകുമ്പോൾ ഉണ്ടാകുന്ന ആലസ്യവും ,മയക്കവും ഇല്ലാതാക്കാൻ ഈന്തപഴം കഴിച്ചാൽ മതി.ഈന്ത പഴം കഴിക്കും തോറും നിങ്ങള്ക്ക് ഉണർവും ,ഊര്ജ്ജവും ലഭിക്കുന്നതോടൊപ്പം ഒജസോടെ ഇരിക്കാനും സഹായിക്കുന്നു...

No comments:

Post a Comment